You are Here : Home / News Plus

'ഫ്‌ളോറന്‍സ്' ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തേക്ക്

Text Size  

Story Dated: Thursday, September 13, 2018 09:12 hrs UTC

അമേരിക്കന്‍ ഐക്യനാടുകളില്‍ വീശാന്‍ പോകുന്ന നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് 'ഫ്‌ളോറന്‍സ്' വിര്‍ജീനിയ, കരോലൈനയുടെ വടക്കുകിഴക്കന്‍ തീരങ്ങളോട് അടുക്കുന്നു. ഇവിടങ്ങളില്‍ താമസിക്കുന്ന 17 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിക്കുകയാണ് അധികൃതര്‍ ഇപ്പോള്‍. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാവിഭാഗം പ്രവചിക്കുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയാണ് ഇപ്പോള്‍ ഫ്‌ളോറന്‍സിന് ഉള്ളത്. അതിനാല്‍ തന്നെ അതീവ ജാഗ്രതയുള്ള കാറ്റഗറി നാലിലാണ് ഈ കാറ്റ് പെടുത്തിയിരിക്കുന്നത്. എന്നാല്‍ തീരത്ത് എത്തുന്നതോടെ വേഗത വര്‍ദ്ധിക്കുമെന്നും കാറ്റിനെ കാറ്റഗറി അഞ്ചിലെത്തുമെന്ന് മയാമി ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹാറിക്കെയ്ന്‍ കേന്ദ്രം പറയുന്നത്. വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മുന്‍കരുതലായി ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ അനുസരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന പ്രധാന പരിപാടികള്‍ ഡൊണാല്‍ഡ് ട്രംപ് റദ്ദാക്കി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 38 മുതല്‍ 50 സെന്‍റീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.കാറ്റില്‍ ചിലയിടങ്ങളില്‍ തീരത്ത് 13 അടി വരെ വെള്ളം ഉയരുമെന്നാണ് പ്രവചനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More