You are Here : Home / News Plus

പി.സി. ജോര്‍ജ് പൊട്ടിയ പന്ത്; തട്ടിക്കളിക്കാനില്ല: തിരുവഞ്ചൂര്‍

Text Size  

Story Dated: Monday, October 07, 2013 08:21 hrs UTC

ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ലക്ഷ്യം വെയ്ക്കുന്നത് തന്നെയല്ലെന്നും, യു.ഡി.എഫ് സര്‍ക്കാരിനെയാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍..'പി.സി. ജോര്‍ജ് പൊട്ടിയ പന്താണ്, പൊട്ടിയ പന്ത് തട്ടിക്കളിക്കാനില്ല. ജോര്‍ജിന്റെ ടാര്‍ജറ്റ് താനല്ല, യുഡിഎഫ് സര്‍ക്കാരാണ്' - തിരുവഞ്ചൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കെ.എം.മാണി പറഞ്ഞത് മുഖവിലയ്ക്ക് എടുക്കുകയാണ്. അതുകൊണ്ട് കാക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ലില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.


പി.സി ജോര്‍ജിന്റെ ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സമയമാകുമ്പോള്‍ മറുപടി നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.ജോര്‍ജിന്റെ ആരോപണങ്ങളില്‍ നിന്നും തന്നെ രക്ഷിക്കേണ്ടത് പാര്‍ട്ടിയാണ്. തന്നോടല്ല, ആഭ്യന്തരമന്ത്രിസ്ഥാനത്തോടാണ് പ്രശ്‌നമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വിവാദ ദല്ലാള്‍ നന്ദകുമാര്‍ തന്നെ വിളിച്ചിട്ടുണ്ട്, എന്നാല്‍ സുഹൃത്തല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഈ വിവാദത്തിലേക്ക് എ.കെ. ആന്റണിയെപോലുള്ള ഒരു നേതാവിനെ വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.