You are Here : Home / News Plus

വര്‍ഗീയസംഘര്‍ഷം: വഡോദരയില്‍ എസ് എം എസും ഇന്റര്‍നെറ്റും നിരോധിച്ചു

Text Size  

Story Dated: Monday, September 29, 2014 04:10 hrs UTC

ഗുജറാത്തിലെ വഡോദരയില്‍ ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷം പടരാതിരിക്കാന്‍ അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ് എം എസ് സേവനങ്ങള്‍ നിരോധിച്ചു. 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഹിന്ദു - മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചിരുന്നു. പ്രശ്‌നം വഷളായതോടെ സ്ഥലത്ത് അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയാണ് ഇവിടെ മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കുന്ന ചിത്രം പ്രചരിച്ചതാണ് സംഘര്‍ഷത്തിന് കാരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.