You are Here : Home / News Plus

പനീര്‍ശെല്‍വം പുതിയ തമിഴ്നാട് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, September 28, 2014 02:49 hrs UTC

ചെന്നൈ: മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവും നിലവില്‍ ധനമന്ത്രിയുമായ ഒ. പനീര്‍ശെല്‍വത്തെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി യോഗത്തിന്‍േറതാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജെ. ജയലളിതയുടെ നിര്‍ദേശം നിയമസഭാകക്ഷി യോഗം അംഗീകരിക്കുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായ ജയലളിതയുടെ പിന്‍ഗാമിയായ പനീര്‍ശെല്‍വം, മന്ത്രിസഭയിലെ രണ്ടാമനും വിശ്വസ്തനുമാണ്. 2001ല്‍ താന്‍സി ഭൂമി കേസില്‍ അറസ്റ്റിലായി ജയലളിത മുഖ്യമന്ത്രി പദം രാജിവെച്ചപ്പോള്‍ പകരക്കാരന്‍ പനീര്‍ശെല്‍വം ആയിരുന്നു. 2002 മാര്‍ച്ച് വരെ പദവിയില്‍ തുടര്‍ന്നു. ആറു മാസം മുഖ്യമന്ത്രി പദത്തില്‍ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരിക്കല്‍ പോലും ശെല്‍വം ഇരുന്നിരുന്നില്ല. ജയലളിത മന്ത്രിസഭയില്‍ ധന വകുപ്പിനൊപ്പം പൊതുമരാമത്തും പനീര്‍ശെല്‍വം കൈകാര്യം ചെയ്യുന്നുണ്ട്.
1951 ജനുവരിയില്‍ പെരിയകുളത്താണ് പനീര്‍ശെല്‍വം ജനിച്ചത്. 1996ല്‍ പെരിയകുളം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി. 2001ല്‍ പെരിയകുളം മണ്ഡലത്തില്‍ നിന്ന് കന്നി എം.എല്‍.എയായ പനീര്‍ശെല്‍വത്തെ ജയലളിത, പൊതുമരാമത്ത് മന്ത്രിയാക്കി. 2006ല്‍ രണ്ട് മാസകാലം നിയമസഭാ പ്രതിപക്ഷ നേതാവായിരുന്നു. 2011ല്‍ പെരിയകുളം മണ്ഡലത്തില്‍ നിന്ന് വിജയം ആര്‍ത്തിച്ചു. തേവര്‍ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് പനീര്‍ശെല്‍വം. പ്രവര്‍ത്തകര്‍ക്കിടയില്‍ ഒ. പനീര്‍ശെല്‍വം "ഒ.പി.എസ്" എന്നാണ് അറിയപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.