You are Here : Home / News Plus

ഡിഎംകെ നേതാക്കള്‍ക്കെതിരേ കേസ്

Text Size  

Story Dated: Sunday, September 28, 2014 08:20 hrs UTC

മുഖ്യമന്ത്രി ജയലളിതയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാക്കള്‍ക്കെതിരേ കേസ്. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിക്കും മകന്‍ സ്റ്റാലിനും കണ്ടാലറിയാവുന്ന 200 പേര്‍ക്കുമെതിരേയാണ് റോയല്‍പേട്ട പോലീസ് കേസെടുത്തത്.ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കരുണാനിധിയുടെ വീടിനു മുന്നില്‍ ഡിഎംകെ-അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ രണ്ട് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ക്കും രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.