You are Here : Home / News Plus

സുപ്രീം കോടതി ചീഫ് ജസ്റ്റീസായി എച്ച്.എല്‍. ദത്തു സ്ഥാനമേറ്റു

Text Size  

Story Dated: Sunday, September 28, 2014 08:13 hrs UTC

സുപ്രീം കോടതി ചീഫ് ജസ്റ്റീസായി എച്ച്.എല്‍. ദത്തു സ്ഥാനമേറ്റു. രാഷ്ട്രപതിഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ ശനിയാഴ്ച വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ജഡ്ജി സ്ഥാനമേറ്റത്. 2015 ഡിസംബര്‍ രണ്ടു വരെയാണ് ജസ്റ്റീസ് ദത്തുവിന്റെ കാലാവധി.

2008-ലാണ് എച്ച്.എല്‍ ദത്തു സുപ്രീം കോടതി ജഡ്ജിയായത്. കേരളത്തിലും ഛത്തിസ്ഗഡിലും അദ്ദേഹം ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്നു. കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയായ ജസ്റ്റീസ് എച്ച്.എല്‍ ദത്തു ടുജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മേല്‍നോട്ടം വഹിച്ചത് അദ്ദേഹം ഉള്‍പ്പെട്ട ബഞ്ചായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.