You are Here : Home / News Plus

ജയലളിത കുറ്റക്കാരി

Text Size  

Story Dated: Saturday, September 27, 2014 09:43 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് പ്രത്യേക കോടതി വിധിച്ചു. ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനു മുമ്പില്‍ താത്കാലികമായി നിര്‍മിച്ച കെട്ടിടത്തിലാണ് പ്രത്യേക കോടതി പ്രവര്‍ത്തിക്കുന്നത്.

ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജയലളിതയുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കുറ്റക്കാരിയെന്നു കണ്‌ടെത്തി ശിക്ഷിക്കപ്പെടുന്നതോടെ ജയലളിതയ്ക്കു മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും. ജനപ്രാതിനിധ്യനിയമപ്രകാരം ജയക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകും.

ജയലളിതയ്‌ക്കെതിരേയുള്ള കേസ് അന്വേഷിച്ച തമിഴ്‌നാട് വിജിലന്‍സ് ചെന്നൈയിലെ കോടതിയിലാണ് ആദ്യം കേസ് ഫയല്‍ ചെയ്തത്. വിചാരണയ്ക്കിടെ അഞ്ചു ലോക്‌സഭാ തെരഞ്ഞെടുപ്പുകളും തമിഴ്‌നാട്ടില്‍ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളും കടന്നുപോ യി. വിചാരണയ്ക്കിടെ ജഡ്ജിമാര്‍ മാറിമറിഞ്ഞു. എ.എസ്. പച്ചാപുരെ, എ.ടി. മുനോലി, ബി.എം. മല്ലികാര്‍ജുനയ്യ, എം.എസ്. ബാലകൃഷ്ണ മുതല്‍ ജോണ്‍ മൈക്കള്‍ ഡി കുന്‍ഹ വരെ.സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നു കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ ബി.വി. ആചാര്യ പിന്മാറിയതും ഭവാനി സിംഗ് എത്തിയതുമൊക്കെ വിവാദ നാടകങ്ങളായി. ഭവാനി സിംഗിന്റെ നിയമനവിവാദം സുപ്രീംകോടതി വരെ എത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.