You are Here : Home / News Plus

ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് വിധി പറയും

Text Size  

Story Dated: Saturday, September 27, 2014 03:52 hrs UTC

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് വിധി പറയും. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ പരിസരത്തേക്ക് മാറ്റിയ പ്രത്യേക കോടതിയില്‍ ജോണ്‍ മൈക്കല്‍ കന്‍ഹാണ് വിധി പ്രസ്താവിക്കുക. വിധി ജയലളിതക്ക് അനുകൂലമായാലും പ്രതികൂലമായാലും തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക പ്രതിഫലനമായിരിക്കും ഉണ്ടാക്കുക.ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായ 1991-96 കാലത്ത് അനധികൃമായി 66.5 കോടി സമ്പാദിച്ചു എന്നാണ് കേസ്. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ജയലളിതക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് പുറമെ വരും വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല. ഈ മാസം 20ന് വിധി പറയേണ്ടിയിരുന്ന കേസ് ജയലളിതക്ക് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വലിയ സുരക്ഷയാണ് കര്‍ണാടക-തമിഴ്നാട് സംയുക്ത പൊലീസ് ഒരുക്കിയിരിക്കുന്നത്. കര്‍ണാടകയുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ സ്ഥാപനങ്ങള്‍ക്കും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.