You are Here : Home / News Plus

വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ ജഡ്ജിമാര്‍ തുടരരുതെന്ന് ആര്‍.എം ലോധ

Text Size  

Story Dated: Friday, September 26, 2014 04:44 hrs UTC

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ തുടരരുതെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ. വിരമിച്ചതിന് ശേഷം രണ്ടുവര്‍ഷത്തേക്കെങ്കിലും ഭരണഘടനാപരമായ സ്ഥാനം വഹിക്കരുത്. ഇതിനായി നിയമഭേദഗതി വരുത്തണം. അതേസമയം, ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ലോധ പറഞ്ഞു. ജുഡീഷ്യല്‍ നിയമന കമ്മിഷനോട് താല്‍പര്യമില്ല. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ തിരഞ്ഞെടുക്കണമെന്നും ലോധ ഡല്‍ഹിയില്‍ പറഞ്ഞു. കേരള ഗവര്‍ണറായി ജസ്റ്റിസ് പി. സദാശിവം നിയമതിനായതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.