You are Here : Home / News Plus

പൃഥിരാജ് ചൗഹാന്‍ രാജിവെച്ചു

Text Size  

Story Dated: Friday, September 26, 2014 02:55 hrs UTC

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ രാജിവെച്ചു. നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാറിനുള്ള പിന്തുണ എന്‍.സി.പി പിന്‍വലിച്ചതാണ് രാജിക്ക് കാരണം. പകുതി സീറ്റ് നല്‍കണമെന്നും മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നുമുള്ള എന്‍.സി.പി ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു.
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വി റാവുവിന് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. ഗവര്‍ണര്‍ ഇത് രാഷ്ട്രപതിക്ക് കൈമാറും. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍െറയും രാഷ്ട്രപതിയുടെയും തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാവും. കാവല്‍ മുഖ്യമന്ത്രിയാക്കി അദ്ദേഹത്തെ നിലനിര്‍ത്തുന്നതിനും സംസ്ഥാന ഭരണം രാഷ്ട്രപതിക്കു കീഴില്‍ കൊണ്ടു വരാനും സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.