You are Here : Home / News Plus

ജോയ്‌സ് ജോര്‍ജ് എംപി നിരാഹാരസമരം അവസാനിപ്പിച്ചു

Text Size  

Story Dated: Friday, September 26, 2014 09:31 hrs UTC

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് അഞ്ചുദിവസമായി നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സമരസമിതി അറിയിച്ചു. സിപിഎം സെക്രട്ടറി പിണറായി വിജയനാണ് സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. ഒക്‌ടോബര്‍ നാലിന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോയ്‌സ് ജോര്‍ജ് ചര്‍ച്ച നടത്തും.

കുറത്തിക്കൊടി ആദിവാസി കോളനിയിലേക്കുള്ള മലയോര ഹൈവേയിലെ അഞ്ച് കലുങ്കുകള്‍ തകര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജോയ്‌സ് ജോര്‍ജ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ നിരാഹാരസമരം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.