You are Here : Home / News Plus

പശ്ചിമഘട്ടം: ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്‍റെ നിലപാടിനുള്ള അംഗീകാരമെന്ന് കെ.സി ജോസഫ്.

Text Size  

Story Dated: Thursday, September 25, 2014 08:14 hrs UTC

 പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്‍റെ നിലപാടിനുള്ള അംഗീകാരമെന്ന് മന്ത്രി കെ.സി ജോസഫ്. കേരളം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാൽ ആശങ്കകൾ അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് ഹരിത ട്രൈബ്യൂണലിന്‍റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. റിപ്പോർട്ട് നടപ്പാക്കാൻ സമ്മർദം ചെലുത്തുമെന്നും കെ.സി ജോസഫ് വാർത്താലേഖകരോട് പറഞ്ഞു.അതേസമയം, പശ്ചിമഘട്ടം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയെ അംഗീകരിക്കില്ലെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇടുക്കി എം.പി ജോയ്സ് ജോർജ് വാർത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.