You are Here : Home / News Plus

അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി ഇന്നു പുറപ്പെടും

Text Size  

Story Dated: Thursday, September 25, 2014 06:16 hrs UTC

അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ചൊവ്വാ പര്യവേക്ഷണത്തിന്റെ വിജയത്തിൽ രാജ്യം തലയുയർത്തി നിൽക്കുന്ന അഭിമാന മുഹൂർത്തത്തിലാണ് മോദിയുടെ യു എസ് യാത്ര. മുഖ്യമന്ത്രി ആയിരിക്കെ ഗുജറാത്ത്‌ വംശഹത്യയുടെ പേരിൽ ആരോപണ വിധേയനായപ്പോൾ വിസ നിഷേധിച്ച ലോകത്തിലെ മഹാശക്തി മോദിയെ വരവേൽക്കാൻ വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത് .

പ്രസിഡന്റ്‌ ബറാക് ഒബാമ , മന്ത്രിസഭാംഗങ്ങൾ എന്നിവരുമായി ചർച്ച , യു എൻ പൊതുസഭയിൽ പ്രസംഗം ,അമേരിക്കയിലെ ഇന്ത്യൻ അസോസിയേഷനുകളുടെ യോഗം, ബഹുരാഷ്ട്ര കമ്പനികളുടെ സി ഇ ഓ മാരുമായി കൂടിക്കാഴ്ച എന്നിവയാണ് മോദിയുടെ പ്രധന പരിപാടികൾ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.