You are Here : Home / News Plus

മംഗള്‍യാന്റേത് അസാധ്യവിജയം: പ്രധാനമന്ത്രി

Text Size  

Story Dated: Wednesday, September 24, 2014 08:17 hrs UTC

മംഗള്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്‍പശേഷിയുടെ അതിരുകള്‍ കടക്കാന്‍ ഇന്ത്യക്കായി. ഒരു ചരിത്രനിമിഷമാണ് ഇത്, ഈ നേട്ടം കൈവരിക്കാനായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ബാംഗ്ലൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ സംസാരിക്കവേ പറഞ്ഞു.
'ഇതോടെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച നാലാമത്തെ വന്‍ശക്തിയായി ഇന്ത്യ മാറി'-പ്രധാനമന്ത്രി പറഞ്ഞു. 51 ചൊവ്വാദൗത്യങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ഇതുവരെ അയച്ചതില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചത്. അതില്‍ ആദ്യദൗത്യം തന്നെ വിജയിപ്പിച്ചത് ഇന്ത്യ മാത്രമാണ്. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.