You are Here : Home / News Plus

ഹര്‍ത്താല്‍ ആഹ്വാനം നല്‍കുന്നത് മൗലികാവകാശ ലംഘനമല്ലെന്ന് പിണറായി

Text Size  

Story Dated: Monday, September 22, 2014 05:36 hrs UTC

കൊച്ചി: ഹര്‍ത്താലിനും പൊതുപണിമുടക്കിനും ആഹ്വാനം നല്‍കുന്നത് ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇതിന് അവകാശമുണ്ട്. ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പിണറായി ചൂണ്ടിക്കാട്ടി.
ഹര്‍ത്താല്‍ ആഹ്വാനം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന കേരള ആന്‍റി ഹര്‍ത്താല്‍ ക്യാമ്പയിന്‍ കമ്മിറ്റിയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ല. പ്രശസ്തിക്കുവേണ്ടി ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയാണിതെന്നും സത്യവാങ്മൂലത്തില്‍ പിണറായി പറയുന്നു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഹര്‍ത്താലുകളും ബന്ദല്ല. നിസാര കാര്യങ്ങള്‍ക്കു പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്തുന്നുവെന്ന ആരോപണവും ശരിയല്ല. കടകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുന്നുവെന്നും സാധാരണ ജീവിതം ഹര്‍ത്താല്‍ ദിനങ്ങളില്‍ തടസപ്പെടുന്നുവെന്നുമുള്ള വാദങ്ങള്‍ തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹര്‍ത്താലിനെതിരായ ഹര്‍ജികള്‍ ഫുള്‍ ബെഞ്ച് പരിഗണിക്കുന്നതിനാല്‍ കേരള ആന്‍റി ഹര്‍ത്താല്‍ ക്യാമ്പയിന്‍ കമ്മിറ്റിയുടെ ഹരജിയും അതേ ബെഞ്ചിന് കൈമാറി ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ. എം ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.