You are Here : Home / News Plus

3500 കോടി രൂപയുടെ കടപ്പത്രത്തിന് സംസ്ഥാനം അനുമതി തേടി

Text Size  

Story Dated: Monday, September 22, 2014 08:07 hrs UTC

സാമ്പത്തികപ്രതിസന്ധി നേരിടാന്‍ 3,500 കോടി രൂപയുടെ കടപ്പത്രം കൂടി ഇറക്കാന്‍ സംസ്ഥാനം കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അനുമതി തേടി.
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പുതിയ മദ്യനയമല്ലെന്ന് ധനമന്ത്രി കെ.എം മാണി പറഞ്ഞു. നികുതിവര്‍ധന മന്ത്രിസഭ തീരുമാനിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 14 ന് മുമ്പായി കടപ്പത്രം ഇറക്കാനാകുമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് 1000 കോടിയുടെ കടപ്പത്രം പുറത്തിറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഫിബ്രവരിയില്‍ സര്‍ക്കാര്‍ 500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.