You are Here : Home / News Plus

കേന്ദ്രസഹായം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചതെന്ന്മാണി

Text Size  

Story Dated: Monday, September 22, 2014 06:28 hrs UTC

കേന്ദ്രസഹായം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ.എം. മാണി. എല്ലാ വര്‍ഷവും കേന്ദ്രവിഹിതമായി 8,100 കോടി ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1,110 രൂപ കുറച്ച് 7,000 കോടി മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷവും ഇത്രയും തുക മാത്രമേ ലഭിക്കു. 2,200 കോടിയുടെ ഈ കുറവ് നികത്താനാണ് നികുതി വര്‍ധിപ്പിച്ചതെന്നും മാണി പറഞ്ഞു.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല. മദ്യനയവും നികുതി വര്‍ധനവുമായി കൂട്ടിക്കുഴക്കേണ്ട. വെള്ളക്കരം കുറക്കണമെന്ന ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്നും മാണി പറഞ്ഞു. അധിക നികുതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ധനമന്ത്രാലയം ഒറ്റക്കെടുത്ത തീരുമാനമല്ല ഇതെന്ന് മാണി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.