You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങില്‍ ഇന്ത്യക്ക് ഒരു വെങ്കലം കൂടി

Text Size  

Story Dated: Sunday, September 21, 2014 06:00 hrs UTC

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെങ്കലം. പത്ത് മീറ്റര്‍ എയര്‍പിസ്റ്റള്‍ ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. ജീത്തു റായ്, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങിയതാണ് ടീം. ഇതോടെ ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകള്‍ ഇന്ത്യ നേടി. പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ദിവസം 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജീത്തു റായി സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍പിസ്റ്റളില്‍ ശ്വേത ചൗധരി വെങ്കലവും നേടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.