You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

Text Size  

Story Dated: Saturday, September 20, 2014 06:00 hrs UTC

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. ഇഞ്ചിയോണ്‍ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം മെഡല്‍നേട്ടമാണിത്. ചൈനയുടെ വെയ് പാങ് വെള്ളിയും വിയറ്റ്നാമിന്‍െറ ഹുയാങ് ഫുങ്ഗിന്‍ വെങ്കലവും നേടി. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും  50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് സ്വര്‍ണം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടത്തോടെ ജിത്തുറായ്  2016 ബ്രസീല്‍ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ഷൂട്ടിങ് താരമായി മാറിയിരുന്നു.
വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ശ്വേത ചൗധരിയുടെ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ പട്ടിക തുറന്നത്. ചൈനയുടെ ഷാംഗ് വാന്‍ യുവാനിനാണ് ഈയിനത്തില്‍ സ്വര്‍ണം. ദക്ഷിണകൊറിയന്‍ താരമായ ജംഗ് ജീഹെ വെള്ളി നേടി.
ഗെയിംസില്‍ 18 ഇനങ്ങളില്‍ ഇന്ന് മെഡല്‍ പോരാട്ടം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.