You are Here : Home / News Plus

തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗണേഷ് രാജിവെച്ചത് -ബാലകൃഷ്ണപിള്ള

Text Size  

Story Dated: Friday, September 19, 2014 03:22 hrs UTC

കോട്ടയം: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചതെന്ന് കേരള കോണ്‍ഗ്രസ്^ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഭാര്യയുടെ പരാതിയിന്മേല്‍ കേസെടുത്തിട്ടുണ്ടെന്നും മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും തിരുവഞ്ചൂരാണ് ഗണേഷിനോട് പറഞ്ഞത്. മറ്റു ചില മന്ത്രിമാരും ഇതിന് കൂട്ടുനിന്നു. ആരും പിന്തുണയ്ക്കാതെ വന്നപ്പോള്‍ മന്ത്രി രാജിവെച്ചു. ഒരു പാര്‍ട്ടിയുടെ മന്ത്രിയെ ചിലര്‍ ഹൈജാക്ക് ചെയ്തു. അതിനുശേഷം അയാളെ പുറത്താക്കി. രാജി എഴുതി വാങ്ങുന്നതിനു മുന്‍പ് ഘടകകക്ഷി നേതാക്കളോട് ആലോചിക്കാമായിരുന്നെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.