You are Here : Home / News Plus

സംസ്ഥാനത്ത് നിയമന നിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കെ.എം മാണി

Text Size  

Story Dated: Sunday, September 14, 2014 05:17 hrs UTC

കൊച്ചി: സംസ്ഥാനത്ത് നിയമന നിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ലെന്ന തന്‍െറ പ്രസ്താവനയെ യുവജന സംഘടനകള്‍ തെറ്റിദ്ധരിച്ചതാണെന്നും മാണി വ്യക്തമാക്കി.
നിയമന നിരോധം സംബന്ധിച്ച ആശങ്കള്‍ക്ക് അടിസ്ഥാനമില്ല. ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ വര്‍ഷം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ലെന്ന തന്‍െറ പ്രസ്താവനയില്‍ തെറ്റിദ്ധരിച്ചാണ് യുവജന സംഘടനകള്‍ പ്രതികരിക്കുന്നതെന്നും മാണി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ വര്‍ഷം പുതിയ തസ്തികകള്‍ അനുവദിക്കേണ്ടെന്ന് ധനവകുപ്പ് തീരുമാനിച്ചത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിരുന്നു.
ബാറുകള്‍ അടക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഈ വര്‍ഷം പുതിയ തസ്തികകള്‍ അനുവദിക്കില്ലെന്ന ധനമന്ത്രിയുടെ നിലപാടിനെതിരെ യുവജന സംഘടനകളായ മുസ്ലിം യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.
നിയമന നിരോധത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സാമ്പത്തിക പ്രതിസന്ധിയെന്ന പ്രചാരണം മദ്യ നയം അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം സാദിഖലി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് ആകരുതെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ബിയര്‍ പാലറുകള്‍ അനുവദിക്കണമെന്ന പി.സി. ജോര്‍ജിന്‍െറ അഭിപ്രായത്തെ മാണി തള്ളി. മദ്യനയത്തില്‍ കേരളാ കോണ്‍ഗ്രസിന്‍റെ നയമോ നിലപാടോ മാറ്റിയിട്ടില്ലെന്നും ബിയര്‍-വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.