You are Here : Home / News Plus

കശ്മീരില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് പുനഃസ്ഥാപിച്ചു

Text Size  

Story Dated: Saturday, September 13, 2014 07:50 hrs UTC

ജമ്മു കശ്മീരില്‍ കനത്ത പ്രളയത്തെ തുടര്‍ന്ന് തകരാറിലായ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. 80 ശതമാനം സ്ഥലങ്ങളിലെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകളും പ്രവര്‍ത്തനസജ്ജമായി. കൂടാതെ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍സെല്‍ എന്നീ കമ്പനികളും തകരാറുകള്‍ പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്.ശ്രീനഗറിലെ പ്രളയത്തില്‍ മുങ്ങിപ്പോയ 55 ടവറുകളും പ്രവര്‍ത്തനസജ്ജമായി. ഓള്‍ ഇന്ത്യ റേഡിയോയുടെ കശ്മീര്‍ ചാനല്‍ പ്രക്ഷേപണം തുടങ്ങി. തെക്കന്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചത്. അതിനാല്‍ വടക്കന്‍ കശ്മീരിലെ ടവറുകളില്‍ നിന്നാണ് സിഗ്നല്‍ ലഭ്യമാക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. 1,200 സിംകാര്‍ഡുകള്‍ ബി.എസ്.എന്‍.എല്‍ വെള്ളിയാഴ്ച സൗജന്യമായി വിതരണം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.