You are Here : Home / News Plus

എ.എ.പി എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Text Size  

Story Dated: Saturday, September 13, 2014 06:00 hrs UTC

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡല്‍ഹി പൊലീസിന്‍െറ ക്രൈംബ്രാഞ്ച് വിഭാഗമാണ് അ േന്വഷണം ആരംഭിച്ചത്.കോഴ വാഗ്ദാന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു ജോയിന്‍റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. കേസില്‍ ഇതുവരെ എഫ്.ഐ.ആര്‍ തയാറാക്കിയിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരവിന്ദ് കെജ് രിവാളിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബഷിയെ കണ്ട എ.എ.പി സംഘം കുറ്റാരോപിതനായ ശേഖര്‍ സിങ് ഥാഗറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് എ.എ.പി നിയമസഭാംഗം വിഹാര്‍ ദിനേശ് മൊഹാനിയ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കത്തയക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.