You are Here : Home / News Plus

കശ്മീര്‍ : പുനരധിവാസ നടപടികള്‍ കേന്ദ്രം വിശദീകരിക്കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Saturday, September 13, 2014 05:58 hrs UTC

ജമ്മു-കശ്മീരിലെ പ്രളയബാധിതരുടെ പുനരധിവാസത്തിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഏകീകൃത ഏജന്‍സി രൂപവത്കരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തലവനായ സമിതിയാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ കോടതിയെ ബോധിപ്പിച്ചു.
ജമ്മുവിലെ പ്രളയം ദേശീയ ദുരന്തം പോലെയാണെന്നും ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 130000 പേരെ സൈന്യം ഇതിനകം രക്ഷപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. കശ്മീരി കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് 500 കോടി നീക്കിവെക്കുമെന്നും ഓരോ കുടുംബത്തിനുമുള്ള പ്രതിമാസ ധനാശ്വാസം 10000 രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.