You are Here : Home / News Plus

ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ച അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Text Size  

Story Dated: Thursday, September 11, 2014 04:38 hrs UTC

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിഞ്ഞനം കൊലപാതക കേസിലെ ഒന്നാം പ്രതിയും സി.പി.എം പെരിഞ്ഞനം മുന്‍ ലോക്കല്‍ സെക്രട്ടറി രാമദാസ്, കൂട്ടുപ്രതി സനീഷ്, ടി.പി വധക്കേസ് പ്രതികളായ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.സി അനൂപ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
പേരാമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ ജയിലിനുള്ളില്‍ നടന്ന റെയ്ഡിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെ ടുത്തത്. തുടര്‍ന്ന് ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദ പരിശോധനയില്‍ ജയിലിനുള്ളില്‍ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.