You are Here : Home / News Plus

മനോജ് വധം; കതിരൂര്‍ ലോക്കല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തു

Text Size  

Story Dated: Wednesday, September 10, 2014 07:45 hrs UTC

ആര്‍.എസ്.എസ് ജില്ലാ നേതാവ് കിഴക്കേ കതിരൂരിലെ ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ട കേസില്‍ കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സി.പിഎം പ്രാദേശിക നേതാക്കള്‍ക്കു അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മൊഴികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതെ തുടര്‍ന്ന് അന്വേഷണസംഘം ക്യാമ്പ് ചെയ്യുന്ന തലശേരി എ.എസ്.പി ഓഫീസിനു സമീപത്തെ ക്യാമ്പ് ഓഫീസില്‍ പത്തു മണിയോടെ സുരേഷ് ബാബു ഹാജരായി. ഒന്നേ മുക്കാല്‍ മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. നോട്ടീസ് അയച്ച മറ്റു നേതാക്കളായ ഉക്കാസ്മൊട്ട ബ്രാഞ്ച് സെക്രട്ടറി സജിത്ത്, ഡയമണ്ട് മുക്ക് ബ്രാഞ്ച് സെക്രട്ടറി ബിജു എന്നിവര്‍ സ്ഥലത്തില്ളെന്നാണ് സൂചന. ഇവര്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.