You are Here : Home / News Plus

മുല്ലപ്പെരിയാര്‍:പുന:പരിശോധന ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

Text Size  

Story Dated: Sunday, September 07, 2014 07:10 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന വിധിക്കെതിരെയുള്ള പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
 
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയും തമിഴ്നാടും തമ്മിലുള്ള ജലംപങ്കുവയ്ക്കല്‍ കരാറിന്റെ സാധുത എന്നീ കാര്യങ്ങളാവും കേരളം വാദിക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി അണക്കെട്ടിലെ പരമാവധി പ്രളയസാധ്യതയെക്കുറിച്ചു പരിഗണിച്ച കണക്കുകള്‍ സംബന്ധിച്ച വിയോജിപ്പ് ഉന്നയിക്കാന്‍ കേരളത്തിന് അവസരം ലഭിച്ചില്ലെന്നും.
 
കണക്കുകള്‍ ചര്‍ച്ച ചെയ്യുകപോലുമുണ്ടായില്ലെന്നുമാണ് പുനഃപരിശോധന ഹര്‍ജിയിലെ കേരളത്തിന്റെ ആരോപണം. പുനഃപരിശോധനാ ഹര്‍ജി ജഡ്ജിമാരുടെ ചേംബറില്‍ തീര്‍പ്പാക്കുന്നതിനു പകരം പരസ്യവാദം വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.