You are Here : Home / News Plus

സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ആക്കി

Text Size  

Story Dated: Friday, August 29, 2014 03:15 hrs UTC

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഉന്നതോദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 56-ല്‍ നിന്ന് 60 ആക്കി. സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരായ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫൈനാന്‍സ് ഓഫീസര്‍ എന്നിവരുടെ വിരമിക്കല്‍ പ്രായമാണ് സര്‍ക്കാര്‍ കൂട്ടിയത്. ഓരോ സര്‍വകലാശാലയുടെയും നിയമത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കും. ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചാല്‍ മുതിര്‍ന്ന പ്രൊഫസര്‍മാരില്‍ നിന്ന് കാര്യമായ പ്രതികരണം ഉണ്ടാകാറില്ല. പ്രിന്‍സിപ്പല്‍, പ്രൊഫസര്‍ തസ്തികയില്‍ ജോലിചെയ്യുന്നവരുടെ ശമ്പളവും സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ ശമ്പളവും തമ്മില്‍ വലിയ വ്യത്യാസമില്ലാത്തതിനാലാണ് സര്‍വകലാശാലാ തസ്തികകളിലേക്ക് വരാന്‍ പലരും മടിക്കുന്നത്. ഈ തസ്തികകള്‍ ആകര്‍ഷമാക്കുകയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിന്റെ പ്രധാന ലക്ഷ്യം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.