You are Here : Home / News Plus

ബാര്‍ വിഷയം: മുഖ്യമന്ത്രി ആന്‍റണിയെ അതൃപ്തി അറിയിച്ചു

Text Size  

Story Dated: Wednesday, August 27, 2014 07:28 hrs UTC

തിരുവനന്തപുരത്തെത്തിയ മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ആന്‍റണിയെ അതൃപ്തി അറിയിച്ചതായാണ് സൂചന. പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ഏകോപനം നഷ്ടമായെന്നും തന്നെ മന:പൂര്‍വം മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി ആന്‍റണിയെ അറിയിച്ചു. സര്‍ക്കാറിന്‍െറ പുതിയ മദ്യ നയം നടപ്പാക്കുന്നത് സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളും മുഖ്യമന്ത്രി ആന്‍റണിയെ ധരിപ്പിച്ചു. സര്‍ക്കാറും പാര്‍ട്ടിയും ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആന്‍റണി നിര്‍ദേശിച്ചതായാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.