You are Here : Home / News Plus

പാക്‌ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ നിര്‍ദ്ദേശം

Text Size  

Story Dated: Sunday, August 24, 2014 09:01 hrs UTC

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും സ്ഥിരമായി വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിനു നിര്‍ദ്ദേശം നല്‍കി.
 
2003-ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ച നടന്നത്. ആര്‍എസ് പുര, അര്‍നിയ സെക്ടറുകളില്‍ ശനിയാഴ്ച രാത്രി പത്തിന് ആരംഭിച്ച വെടിവയ്പ്പ് രാവിലെ വരെ തുടര്‍ന്നു. ബിഎസ്എഫ് ഔട്ട്‌പോസ്റ്റുകള്‍ക്കും അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കും നേരെയാണ് പാക് അതിര്‍ത്തിരക്ഷാ സേനയായ റേഞ്ചേഴ്‌സ് ആക്രമണങ്ങള്‍ നടത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.