You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Text Size  

Story Dated: Saturday, August 23, 2014 06:18 hrs UTC

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിവെയ്പ്പ്. 22 ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയുണ്ടായ വെടിവെയ്പ്പില്‍ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒരു ബി.എസ്.എഫ് ജവാനുള്‍പ്പടെ നാലു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നുണ്ട്. എട്ടുവയസ്സുകാരനും പിതാവുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി.കഴിഞ്ഞ ദിവസം ആര്‍.എസ്പുരയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിനുനേര്‍ക്കും ആക്രമണമുണ്ടായിരുന്നു. രണ്ടാഴ്ചക്കിടെ പാക് സൈന്യം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയാണ്.വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായതോടെ മേഖലയിലാകെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.