You are Here : Home / News Plus

ബാറുകള്‍ പൂട്ടുന്നതില്‍ നിയമ തടസ്സമില്ലെന്ന് എക്‌സൈസ് മന്ത്രി

Text Size  

Story Dated: Friday, August 22, 2014 04:10 hrs UTC

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇപ്പോള്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ പൂട്ടുന്നതിന് യാതൊരു നിയമ തടസ്സവുമില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. മദ്യനയത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച മദ്യനയത്തിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയോടുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് പുതുക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണെങ്കിലും വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകളെല്ലാം പൂട്ടുന്നതില്‍ യാതൊരു നിയമ തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ബാറുകളില്‍ നടക്കുന്ന നിലവാര പരിശോധനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. അതെക്കുറിച്ചെല്ലാം മുഖ്യമന്ത്രി അല്‍പ്പസമയത്തിനകം വിശദീകരണം നല്‍കുമെന്നായിരുന്നു പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.