You are Here : Home / News Plus

പാലിയേക്കര പ്ലാസയില്‍ ടോള്‍ നിരക്ക് വീണ്ടും കൂട്ടി

Text Size  

Story Dated: Thursday, August 21, 2014 07:32 hrs UTC

ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് കൂട്ടിയതായി വിജ്ഞാപനം പുറത്തിറങ്ങി. പുതുക്കിയ നിരക്ക് സെപ്തംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ജൂണില്‍ ഇവിടെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. കാര്‍, ജീപ്പ് എന്നിവക്ക് 100 രൂപയായിരിക്കും നിരക്ക്. 95 രൂപയായിരുന്നു പഴയ നിരക്ക്. എന്നാല്‍ കാറിനും ജീപ്പിനും ഒരു വശത്തേക്കുള്ള നിരക്കായ 65 രൂപയില്‍ മാറ്റമുണ്ടാകില്ല. ഇവയുടെ പ്രതിമാസ പാസ് 115 രൂപ വര്‍ധിച്ച 2005 രൂപയായി. ബസ്, ലോറി എന്നിവക്ക് ഇരുവശത്തേക്കും 350 രൂപയാക്കി. ഒരു വശത്തേക്ക് 15 രൂപ വര്‍ധിച്ച് 235 രൂപയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.