You are Here : Home / News Plus

പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ രക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയതായി യു.എസ് സര്‍ക്കാര്‍

Text Size  

Story Dated: Thursday, August 21, 2014 04:35 hrs UTC

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ യു.എസ് പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ രക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയതായി യു.എസ് സര്‍ക്കാര്‍. തടവിലാക്കപ്പെട്ട ജെയിംസ് അടക്കമുള്ള യു.എസ് പൗരന്മാരെ രക്ഷിക്കാനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. ജെയിംസിനെ രക്ഷിക്കാനായി കഴിഞ്ഞ വേനലില്‍ യു.എസ് രഹസ്യദൗത്യസംഘം എത്തിയിരുന്നെങ്കിലും തടവുകാരെ തീവ്രവാദികള്‍ മാറ്റിയിരുന്നുവെന്നും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. ജെയിംസിനെ കൊലപ്പെടുത്തിയത് ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ സ്ഥിരീകരിച്ചിരുന്നു. 2012 നവംബര്‍ 22നാണ് ഇദ്‌ലിബില്‍ നിന്നും ജെയിംസ് ഫോളിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജെയിംസ് ഫോളിയുടെ തലയറുക്കുന്ന വീഡിയോ ഭീകരര്‍ പുറത്തുവിട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.