You are Here : Home / News Plus

'മദ്യനിരോധം ശക്തമായി ഉയര്‍ന്നുവന്നതില്‍ സംതൃപ്തി'-വി.എം സുധീരന്‍

Text Size  

Story Dated: Wednesday, August 20, 2014 04:01 hrs UTC

കൊച്ചി: മദ്യനിരോധം എന്നത് ശക്തമായ ആവശ്യമായി ഉയര്‍ന്നുവന്നതില്‍ സംത്യപ്തിയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ആത്യന്തികമായി ജനനന്‍മയാണ് യു.ഡി.എഫിന്‍െറ ലക്ഷ്യം. അതിന് അനുയോജ്യമായ ഒരു തീരുമാനം ഉണ്ടാവും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത് സമൂഹത്തിന്‍െറ വളര്‍ച്ചയുടെയും സുരക്ഷയുടെയും പ്രശ്നമാണ്. വിവാദങ്ങളിലേക്ക് കടക്കുന്നത് ശരിയല്ലെന്നും സുധീരന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ബാര്‍ പ്രശ്നത്തില്‍ വി.എം സുധീരന്‍െറ നിലപാടിന് മുസ് ലിം ലീഗിന്‍െറ പിന്തുണയുണ്ട്.അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ ഒന്നു പോലും തുറക്കേണ്ട കാര്യമില്ലെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്ന് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.