You are Here : Home / News Plus

യോഗാചാര്യന്‍ വി.കെ.എസ് അയ്യങ്കാര്‍ അന്തരിച്ചു

Text Size  

Story Dated: Wednesday, August 20, 2014 06:18 hrs UTC

യോഗാചാര്യന്‍ വി.കെ.എസ് അയ്യങ്കാര്‍ (98) പൂണെയില്‍ അന്തരിച്ചു. പുലര്‍ച്ചെ 3.15ന് പൂണെയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്ത് 12നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി തവണ ഡയാലിസിസിന് വിധേയനായിക്കിരുന്നു. 1991 പത്മശ്രീയും 2002 ല്‍ പത്മഭൂഷണും 2014 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. യോഗയെ ലോകത്തിന് പരിചയപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹത്തെ 'യോഗ ഗുരു' വെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.