You are Here : Home / News Plus

നിലപാടില്‍ മാറ്റമില്ലെന്നു എം.എ ബേബി

Text Size  

Story Dated: Tuesday, August 19, 2014 12:06 hrs UTC

ആലപ്പുഴ: കമ്യൂണിസ്റ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു എം.എ ബേബി. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സി.പി.എമ്മും സി.പി.ഐയും മാത്രം ഒരുമിച്ചാല്‍ പോര മറിച്ച് വിശാല ഇടതുപക്ഷ ഐക്യമാണ് വേണ്ടതെന്നും . പി.കൃഷ്ണപ്പിള്ള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്ന ബേബി പറഞ്ഞു. ഒരു വിഭാഗം ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നത് ഒരു വസ്തുതയാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ഐക്യം കൊണ്ടു മാത്രമേ സാധിക്കുകയുള്ളുവെന്നും ബേബി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.