You are Here : Home / News Plus

ആന്‍റണി അതുതന്നെ പറഞ്ഞു; ന്യൂനപക്ഷ പ്രീണനം വിനയായി

Text Size  

Story Dated: Sunday, August 17, 2014 08:14 hrs UTC

ന്യൂനപക്ഷ പ്രീണനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വിനയായെന്ന്‌ ആന്റണി സമിതി റിപ്പോര്‍ട്ട്‌. ബിജെപിയ്‌ക്ക്‌ അനുകൂലമായി ഭൂരിപക്ഷ സമുദായങ്ങളില്‍ ഏകീകരിണമുണ്‌ടായതും, ന്യൂനപക്ഷങ്ങളുടെ വിശ്വാസം പൂര്‍ണമായും നേടിയെടുക്കുവാന്‍ കോണ്‍ഗ്രസിന്‌ സാധിക്കാതെ വന്നതും പരാജയത്തിലേയ്‌ക്ക്‌ നയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്‌ ബദല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ്‌ ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ നേടാനായത്‌.
 
അതോടൊപ്പം കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ക്കെതിരെ ഭരണവിരുദ്ധ വികാരങ്ങള്‍ പലയിടങ്ങളിലുമുണ്‌ടായി. ബൂത്ത്‌ തലത്തില്‍ ബിജെപിയ്‌ക്ക്‌ വേണ്‌ടി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍, കോണ്‍ഗ്രസിന്റെ കീഴ്‌ഘടകങ്ങള്‍ നിശ്ചലമായിരുന്നു. മോദിയെ മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ ആര്‍എസ്‌എസ്‌ വിജയിച്ചു. ചില മാധ്യമങ്ങളും കോര്‍പറേറ്റ്‌ സ്ഥാപനങ്ങളും ബിജെപിയ്‌ക്ക്‌ സഹായം നല്‍കി. ഇതിനെ പ്രതിരോധിക്കുവാനും പാര്‍ട്ടിയ്‌ക്ക്‌ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലുണ്‌ടായ ഇതുപോലെയുള്ള വീഴ്‌ചകളാണ്‌ തോല്‍വിയിലേയ്‌ക്ക്‌ നയിച്ചതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്‌ടിക്കാട്ടുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.