You are Here : Home / News Plus

അടച്ച ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല- സുധീരന്‍

Text Size  

Story Dated: Wednesday, August 13, 2014 04:59 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ച ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. സര്‍ക്കാര്‍-കെ.പി.സി.സി ഏകോപനസമതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. വിഷയത്തിന്‍െറ എല്ലാ വശങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ചര്‍ച്ച തുടരാന്‍ തീരുമാനിച്ചതായും സുധീരന്‍ പറഞ്ഞു.
മൂലമ്പള്ളി പാക്കെജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇതിനായി മുഖ്യമന്ത്രി, റവന്യു മന്ത്രി, മറ്റ് ബന്ധപ്പെട്ട വകുപ്പുകളും യോഗം ചേരണമെന്നും ഏകോപനസമിതിയോഗം ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ പരിശോധന തുടരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിരവധി അനധികൃത ക്വാറികള്‍ കേരളത്തിലുണ്ടെന്നും സുധീരന്‍ പറഞ്ഞു.
മൂന്നാര്‍ ജോയ്സ് എസ്റ്റേറ്റ് വിഷയത്തില്‍ ഹൈകോടതി സ്വീകരിച്ച നടപടിയെ കെ.പി.സി.സി പിന്തുണച്ചിരുന്നു. കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. അതിനാല്‍ തുടര്‍ നിയമനടപടികളില്‍ ജാഗ്രത കാണിക്കണം.
ഇടുക്കിയില്‍ എത്രയും വേഗം പട്ടയവിതരണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കണം. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടാനും ഏകോപനസമിതി യോഗം തീരുമാനിച്ചതായും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.