You are Here : Home / News Plus

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു

Text Size  

Story Dated: Wednesday, August 13, 2014 05:58 hrs UTC

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു. അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. അശ്വനി ഗോള്‍ഡ് എന്ന സ്ഥാപനത്തിനെതിരെ കസ്റ്റംസ് കേസെടുത്തു. സ്ഥാപനത്തിന്‍്റെ എം.ഡി അടക്കം നാല് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് ഇറക്കുമതിച്ചുങ്കത്തില്‍ ഇളവുനല്‍കുവാനുള്ള പ്രത്യേകനിയമം പ്രത്യേക സാമ്പത്തിക മേഖലകളിലുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ ബാറുകള്‍ തിരികെ സ്വര്‍ണ ഉത്പനങ്ങളാക്കി കയറ്റി അയക്കണമെന്നാണ് നിയമം. എന്നാല്‍ ഇറക്കുമതിയില്‍ ഇളവുനേടിയ സ്വര്‍ണം തിരികെ അയക്കാതെ ആഭ്യന്തര വിപണിയില്‍ വിറ്റതായാണ് കണ്ടത്തെിയിരിക്കുന്നത്. സ്ഥാപനം മുന്‍പ് 100 കിലോ സ്വര്‍ണം വിറ്റഴിച്ചതായി കസ്റ്റംസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.