You are Here : Home / News Plus

72 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറെന്ന് ഹമാസ്

Text Size  

Story Dated: Sunday, August 10, 2014 05:36 hrs UTC

കൈറോ: ഗസ്സയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറെന്ന് ഹമാസ്. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് ഹമാസ് ഇക്കാര്യം സമ്മതിച്ചതെന്ന് ഈജിപ്ഷ്യന്‍ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ടായിരത്തോളം ഫലസ്തീനികള്‍ ഒരു മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇസ്രായേലിന്‍െറ ഭാഗത്ത് 67 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 64 പേരും സൈനികരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.