You are Here : Home / News Plus

ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് പരീക്ഷണാനുമതി നല്‍കുമെന്ന് മന്ത്രി

Text Size  

Story Dated: Thursday, August 07, 2014 05:52 hrs UTC

ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് പരീക്ഷണാനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിലപാട് മാറ്റി. ശാസ്ത്രീയ വിഷയമായതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിളകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ബുധനാഴ്ച മാറ്റിപ്പറഞ്ഞു.
ശാസ്ത്ര വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് വിളകള്‍ക്ക് പരീക്ഷണാനുമതി നല്‍കുന്നതെന്നും വാണിജ്യാനുമതി ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ജനിതക മാറ്റം വരുത്തിയ 15ലധികം നെല്ല്, കടുക്, പരുത്തി ഇനങ്ങള്‍ പരീക്ഷിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ജനറ്റിക് എന്‍ജിനീയറിങ് അപ്രൈസല്‍ കമ്മിറ്റി (ജി.എ.ഇ.സി) നല്‍കിയ അനുമതിയാണ് നേരത്തേ വകുപ്പു മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ തല്‍ക്കാലം മരവിപ്പിച്ചിരുന്നത്. ഈ വിളകളുടെ ജനിതക പരീക്ഷണത്തിന് കഴിഞ്ഞ മാസം 18നാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.