You are Here : Home / News Plus

ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ

Text Size  

Story Dated: Tuesday, July 29, 2014 09:30 hrs UTC


ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കി, പകരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കുവാനായി പദ്ധതി. ദേശീയപാത അതോറിറ്റിയുടെ പഠനത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം.

ഇതിനായി വാഹനങ്ങളുടെ വില രണ്ടു ശതമാനം സെസ് ഇനത്തില്‍ വര്‍ധിപ്പിക്കും. നിലവില്‍ വാഹനമുള്ളവര്‍ 1000 രൂപ അടയ്ക്കണം. ഇതോടൊപ്പം പെട്രോള്‍, ഡീസല്‍ എന്നിവയുടെ സെസ് ഉയര്‍ത്താനും പഠനത്തില്‍ പറയുന്നു. ടോള്‍ പിരിവിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഒഴിവാക്കുവാനും, ടോള്‍ പിരിക്കാനായി വാഹനങ്ങള്‍ തടഞ്ഞിടുന്നതും ഇതിലൂടെ ഒഴിവാക്കാം.


വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനാവശ്യമായ ബില്‍ അവതരിപ്പിക്കുവാനാണ് തീരുമാനം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.