You are Here : Home / News Plus

പ്ലസ്ടു: ഇന്നും തീരുമാനമായില്ല

Text Size  

Story Dated: Monday, July 21, 2014 07:27 hrs UTC

പുതിയ പ്ലസ്ടു സ്‌കൂളും ബാച്ചും അനുവദിക്കുന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു തീരുമാനിച്ചിരുന്ന മന്ത്രിസഭാ ഉപസമിതി യോഗം ചൊവ്വാഴ്ചത്തേക്കു മാറ്റി. ഉപസമിതിയിലെ രണ്ട് മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്താണ് ഇന്നു ചേരാനിരുന്ന യോഗം മാറ്റിവച്ചത്. പ്ലസ്‌വണ്‍ അധികബാച്ചുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ ചൊവ്വാഴ്ച അന്തിമതീരുമാനമുണ്ടാകുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു.

തര്‍ക്കത്തെത്തുടര്‍ന്നു തീരുമാനമാകാതെ കിടക്കുന്ന പ്ലസ്ടു സ്‌കൂളുകളുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണു ശ്രമം. പട്ടികയില്‍ ഇപ്പോഴുള്ള 800 സ്‌കൂളുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഉപസമിതി യോഗം ചേരുന്നത്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത 134 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂള്‍ അനുവദിക്കാനും എറണാകുളത്തിനു വടക്കോട്ടുള്ള 101 ഹൈസ്‌കൂളുകള്‍ രണ്ടു ബാച്ചുകള്‍ വീതമുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളാക്കി ഉയര്‍ത്താനുമാണു തീരുമാനം. മൊത്തം 235 സ്‌കൂളുകളില്‍ പുതുതായി പ്ലസ്ടു അനുവദിക്കാനാണു ധാരണയായിട്ടുള്ളത്. കൂടാതെ 189 സ്‌കൂളുകളില്‍ അധിക പ്ലസ്ടു ബാച്ചും അനുവദിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.