You are Here : Home / News Plus

ഫേസ്ബുക്കില്‍ ചരിത്രനേട്ടവുമായി ഷാക്കിറ

Text Size  

Story Dated: Saturday, July 19, 2014 05:00 hrs UTC

ലോസ് ഏഞ്ചല്‍സ്: ഗ്രാമി പുരസ്കാര ജേതാവും വിഖ്യാത ഗായികയുമായ ഷാക്കിറക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ ലൈക് 10 കോടി കവിഞ്ഞു. ഫേസ്ബുക്കില്‍ ഇത്രയും കൂടുതല്‍ ലൈക് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഈ 37കാരിയെന്ന് പീപ്പ്ള്‍ മാഗസിന്‍ പറയുന്നു.
‘ചരിത്രനേട്ടത്തില്‍ എത്തിച്ചതില്‍ ഞാന്‍ വിനയാന്വിതയാവുന്നു. സ്റ്റേജും ആരാധകരും തമ്മിലുള്ള അകലം കുറയ്ക്കുവാന്‍ എനിക്കും എന്നെപോലുള്ള കലാകാരന്‍മാര്‍ക്കും ഒരു പാലംപോലെ സഹായകരമാണ് ഫേസ്ബുക്ക് ’ എന്ന് ഷാക്കിറ പ്രതികരിച്ചു.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ ബര്‍ഗ് ഈയവസരത്തില്‍ ഷാക്കിറക്ക് അഭിനന്ദനം നേര്‍ന്നു. ‘അഭിനന്ദനങ്ങള്‍, വിസ്മയിപ്പിക്കുന്ന വ്യക്തിയുടെ വിസ്മയകരമായ ചരിത്രനേട്ടം’ എന്ന് അദ്ദേഹം ഷാക്കിറയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്തു.
2009ലെ ലോകകപ്പ് ഫുട്ബോള്‍ സംഗീതമായ ‘വാക്ക വാക്ക’യാണ് ഷാക്കിറക്ക് ആഗോള തലത്തില്‍ ആരാധകരെ നേടിക്കൊത്തത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഇതിന്‍റെ വീഡിയോ തരംഗമായി മാറിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.