You are Here : Home / News Plus

ആറ്റിങ്ങല്‍ ഇരട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, July 12, 2014 03:40 hrs UTC

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണോദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സി.ഐ. എം. അനില്‍കുമാറാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌േട്രട്ട് കോടതി ഒന്നില്‍ വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് 86ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ വിചാരണ തീരുംവരെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കപ്പെടാം. ഏപ്രില്‍ 16നായിരുന്നു ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (67), ഇവരുടെ മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (നാല്) എന്നിവര്‍ കൊല്ലപ്പെട്ടത്. ലിജീഷിനും മാരകമായി വെട്ടേറ്റു. കൊല്ലപ്പെട്ട സ്വാസ്തികയുടെ അമ്മ ആറ്റിങ്ങല്‍ കിഴുവിലം മാമം പ്രശാന്തില്‍ (സി.ടി.ആര്‍.എ 1/69) അനുശാന്തി (30), ഇവര്‍ക്കൊപ്പം ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്തിരുന്ന തിരുവനന്തപുരം കരിമണല്‍ തെങ്ങിന്‍മൂട് മാഗി ഗാര്‍ഡന്‍സില്‍ നിനോമാത്യു (40) എന്നിവരാണ് അറസ്റ്റിലായത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.