You are Here : Home / News Plus

എണ്ണകമ്പനികളിലെ ജീവനക്കാര്‍ സബ്‌സിഡി വേണ്ടെന്നു വയ്ക്കുന്നു

Text Size  

Story Dated: Sunday, July 06, 2014 07:23 hrs UTC




എണ്ണകമ്പനികളിലെ ജീവനക്കാരോട് പാചകവാതകത്തിന് ലഭിക്കുന്ന സബ്‌സിഡി സ്വയം വേണ്ടന്നുവെക്കാന്‍ നിര്‍ദ്ദേശം. എണ്ണകമ്പനികളും പെട്രോളിയം മന്ത്രാലയവും അവരുടെ ജീവനക്കാരോടും സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള മറ്റ് പൗരന്‍മാരോടും രാഷ്ട്രനിര്‍മാണത്തിന്റെ ഭാഗമായി ഈ ധനസഹായം വേണ്ടന്നുവെക്കണമെന്ന് ആഹ്വാനം ചെയ്തു. ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ എണ്ണകമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്കെല്ലാം കത്തയച്ചുകഴിഞ്ഞു. 1.8 മില്യണ്‍ ജീവനക്കാരാണ് ഇവിടെ ജോലിചെയ്തുവരുന്നത്. പാചകവാതക സബ്‌സിഡി കുറയ്ക്കുവാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന ക്രിയാത്മകമായ നിലപാടുകളിലൊന്നാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.