You are Here : Home / News Plus

കൊല്ലം ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം പാസായി

Text Size  

Story Dated: Tuesday, July 01, 2014 04:54 hrs UTC

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ആര്‍.എസ്.പിയിലെ ഗോപിനാഥനെതിരെയാണ് എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. കോര്‍പ്പറേഷനിലെ ഏക പി.ഡി.പി അംഗം എല്‍.ഡി.എഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. ഇതോടെ മേയര്‍ക്കെതിരായി യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം എല്‍.ഡി.എഫ് അതിജീവിക്കുമെന്ന് ഉറപ്പായി. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തോടെ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 അംഗങ്ങള്‍ വീതമാണുളളത്. പി.ഡി.പി അംഗം കമാലുദ്ദീന്‍ ഇത് വരെ യു.ഡി.എഫിനെയായിരുന്നു പിന്തുണച്ചിരുന്നത്.
ആര്‍.എസ്.പിയുടെ മുന്നണി മാറ്റത്തോടെ അമ്പത്തിയഞ്ച് അംഗങ്ങളുള്ള കൊല്ലം കോര്‍പ്പറേഷനില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും അംഗബലം 27 വീതമായി. ഭരണപക്ഷം തന്നെയാണ് ഗോപിനാഥനെതിരെ അവിശ്വാസം കൊണ്ടുവന്നത്. ഇതോടെ ഏക പി.ഡി.പി അംഗം കമാലുദ്ദീന്‍റെ നിലപാട് നിര്‍ണായകമായി. അടുത്തിടെ യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന കമാലുദ്ദീന്‍ എല്‍.ഡി.എഫിനനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് ആര്‍.എസ്.പിക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായത്. പി.ഡി.പി അംഗം എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന് ഉറപ്പായതോടെ യു.ഡി.എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.