You are Here : Home / News Plus

വാളകം കേസ്: കെ.ബി ഗണേഷ്കുമാറിന്‍െറ മൊഴിയെടുത്തു

Text Size  

Story Dated: Tuesday, June 24, 2014 10:09 hrs UTC

കൊട്ടാരക്കര വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. സി.ബി.ഐയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഗണേഷിന്‍െറ മൊഴിയെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനാണ് ആക്രമിക്കപ്പെട്ട കൃഷ്ണകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെയും ഗണേഷിന്‍െറയും വിശ്വസ്തരെ നേരത്തെ സി.ബി.ഐ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. 2011 സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംവം നടന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.