You are Here : Home / News Plus

കൂത്താട്ടുകുളം മേരി അന്തരിച്ചു

Text Size  

Story Dated: Monday, June 23, 2014 03:53 hrs UTC

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായ കൂത്താട്ടുകുളം മേരി (93) അന്തരിച്ചു. പിറവത്തെ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 6.20 ന് ആയിരുന്നു മരണം. തിരുവിതാംകൂറില്‍ ദിവാന്‍ ഭരണത്തിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു മേരി. സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കിടെ ക്രൂരമായ പോലീസ് മര്‍ദനത്തിനും ഇരയായിട്ടുണ്ട്. ഉടുമ്പന്നൂര്‍ അമയപ്രയില്‍ കൊച്ചുപറമ്പില്‍ പത്രോസിന്റെയും കൂത്താട്ടുകുളം ചൊള്ളമ്പേല്‍ ഏലിയാമ്മയുടെയും അഞ്ചു മക്കളില്‍ രണ്ടാമത്തെ ആളായിരുന്നു മേരി.1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംയോജനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തിലും മേരി സജീവ പങ്കു വഹിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ  പോലീസിന്റെ പിടിയിലായ മേരി അതിക്രൂരമായ മര്‍ദനങ്ങളാണ് ഏറ്റു വാങ്ങേണ്ടി വന്നത്.കെ.ആര്‍. ഗൗരി, ടി.വി. തോമസ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ജയില്‍വാസം. മക്കള്‍: ഗിരിജ, ഷൈല, ഐഷ, സുലേഖ. മരുമക്കള്‍: ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ , സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം, എ.വി. രാജന്‍ (ടെക്‌സ്ൈറ്റല്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍), ബാബു പോള്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.